top of page

Aju K. Narayanan
personal..but, academic
ആലപ്പുഴ ജില്ലയില്‍ ഹരിപ്പാടിനു കിഴക്കുള്ള പള്ളിപ്പാട് ഗ്രാമത്തില്‍ ജനിച്ചു. കൊങ്ങിണിയേത്ത് എല്‍.പി.ജി.എസ്., നടുവട്ടം ഹൈസ്‌കൂള്‍,
ആലപ്പുഴ ലിയോ തേര്‍ട്ടീന്ത് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായി സ്‌കൂള്‍ വിദ്യാഭ്യാസം. ആലപ്പുഴ എസ്.ഡി.കോളേജ്, മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജ്, ചങ്ങനാശേരി എസ്.ബി.കോളേജ് എന്നിവിടങ്ങളില്‍ കോളേജ് വിദ്യാഭ്യാസം. കാലടി, സംസ്‌കൃതസര്‍വകലാശാലയില്‍ പി.എച്ച്.ഡി.ഗവേഷണം (ആദ്യബാച്ച്). യൂ.ജി.സി.യില്‍നിന്ന് പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്. കൊല്ലം എസ്.എന്‍. കോളേജിലും സംസ്‌കൃതസര്‍വകലാശാലയുടെ കാലടി, പയ്യന്നൂര്‍, ഏറ്റുമാനൂര്‍, തുറവൂര്‍ കേന്ദ്രങ്ങളിലും അധ്യാപകനായിരുന്നു.
ആലുവ യൂ.സി.കോളേജില്‍ അസി.പ്രൊഫസറായി ഒമ്പതു വര്‍ഷം പ്രവര്‍ത്തിച്ചു.
ഇപ്പോള്‍ എം.ജി.സര്‍വകലാശാലയിലെ
സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍
പ്രൊഫസര്‍.

bottom of page